We Have To Do Something
December 2nd, 2011 @ nistul // 3 Comments
അധികൃതര്‍ ഉണരുന്നില്ല- നമ്മള്‍ വല്ലതും ചെയ്തെ മതിയാവു..
ഒരു ജലബോംബ് പുകയാന്‍ തുടങ്ങിയിട്ട് നാളേറെയായി…
കാലാവധി എന്നേ കഴിഞ്ഞ ഈ അണക്കെട്ടിനു പകരം പുതിയ ഒരെണ്ണം കെട്ടാന്‍ അനുവാദം കത്ത് കിടക്കുകയാണ്-കേരളം..
ഇപ്പോഴുള്ള അണക്കെട്ടിനു ഒരു കുഴപ്പോം ഇല്ല! റൂര്‍ക്കി IITianമാര്‍ പച്ചക്കള്ളന്മാരാന് എന്ന നിലപാടാണ് തമിഴ്നാടിന്റെത്!
മുല്ലപ്പെരിയാര്‍ ഇപ്പൊ കിടക്കുന്നത് കേരളത്തിലെ-ഭൂചലന സാധ്യത ഏറിയ പ്രദേശങ്ങളില്‍ ഒന്നിലാണ്…
കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിന്റെ സമീപത്തായി, റിക്ടര്‍ സ്കെയിലില്‍ 4.5-5 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായി.
അത് 6 ഓ അതിനു മുകളിലോ ആയിരുന്നെങ്കില്‍,മുല്ലപ്പെരിയാര്‍ തകരുമായിരുന്നു..
അങ്ങനെ ഒരു ദുരന്തം ഉണ്ടായാല്‍- ഒരു ജനത വെള്ളംകുടിച്ചു മരിക്കും..മറ്റൊരു ജനത വെള്ളം കുടിക്കാതെയും.. ![]()
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും എല്ലായിടത്തും ചര്‍ച്ച ചെയ്തു ആവേശത്തിരയിളക്കിയ കാര്യങ്ങളാണ്.
പുതിയ ഡാം വേണം പുതിയ ഡാം വേണം എന്നാ നമ്മുടെ ആവശ്യം ന്യായവും ആണ്..
എന്നാല്‍ നാം ഓര്‍ക്കേണ്ട മറ്റു ചില വശങ്ങള്‍ കൂടിയുണ്ട്..
പുതിയ ഒരു ഡാം വരുമ്പോള്‍…ഈ പ്രദേശത്ത്(അല്ലെങ്കില്‍ സമീപത്തായി) തന്നെയാണ് അത് നിര്‍മ്മിക്കാന്‍ പോവുന്നത്..
ഭൂചലന സാധ്യതയുള ഇത്തരം ഒരു പ്രദേശത്ത്..മുല്ലപ്പെരിയാര്‍ മോഡലില്‍ ഒരു വമ്പന്‍ ഡാം പണിയുമ്പോള്‍, പ്രായോഗിക-പാരിസ്ഥിതിക തലത്തില്‍ അത് ഉയര്‍ത്തുന്ന ചില വെല്ലുവിളികള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല.
മുല്ലപ്പെരിയാറിലെ ഇപ്പോഴുള്ള ജലസംഭരണിയുടെ കപ്പാസിറ്റി 443,230,000 m3(359,332 acre·ft) ആണ്..
,മാക്സിമം water depth 47.2 m (155 ft)ഉം.
ഭൂചലന സാധ്യതയുള്ള ഇങ്ങനെയൊരു പ്രദേശത്ത്- ഇത്രയും വെള്ളം…മറ്റൊരു വലിയ ഡാം ഉണ്ടാക്കി അവിടെ സംഭരിച്ചു നിര്‍ത്തുമ്പോള്‍, ഭൂചലന സാധ്യത കൂട്ടുകയല്ലാതെ മറ്റെന്താണ് ഉണ്ടാകുക?
ഇത്രയും വലിയ ഭാരം ഒരുമിച്ച് ഭൂമിയില്‍-ഒരു പ്രദേശത്തെക്കായി കേന്ദ്രീകരിക്കാതെ,ഇടവിട്ട് ഇടവിട്ട് ചെറിയ ചെറിയ ഒന്നിലധികം സംഭരണികള്‍ സ്ഥാപിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് കുറച്ചുകൂടി നന്നായിരിക്കും എന്ന് തോന്നുന്നു.
നിങ്ങളുടെ അഭിപ്രായം എന്താണ്?
മുല്ലപ്പെരിയാറിന്റെ ആയുസ്സ് ഇനിയധിക ദിവസത്തേക്ക് ഇല്ല എന്നത് സംശയമില്ലാത്ത ഒരു കാര്യമാണ്..പുതിയ ഡാം പണിയാന്‍ നമുക്ക് അനുവദി കിട്ടിയാല്‍ത്തന്നെ, ചുരുങ്ങിയ സമയത്തിനുള്ളില്‍-കാര്യക്ഷമമായി അത് തീര്‍ക്കാന്‍ പറ്റിയ എഞ്ചിനീയര്‍ സംഘത്തെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഒരുക്കി നിര്‍ത്തണം..
മുല്ലപ്പെരിയാര്‍ പൊട്ടിയാലും കുഴപ്പമില്ല- ഇടുക്കി സംഭരണി അത് താങ്ങിക്കൊള്ളും എന്ന് ഏതു കൊമ്പന്‍ പറഞ്ഞാലും,ഞങ്ങള്‍ പാവം ജനങ്ങള്‍ക്ക് ഭീതി മാറില്ല!
വായനക്കാരുടെ കൂട്ടത്തില്‍ സുരക്ഷിതമായി-കാര്യക്ഷമമായി ഡാം നിര്‍മ്മിക്കാന്‍ നൂതനആശയങ്ങള്‍ ഉള്ളവര്‍ ദയവായി ഇവിടെ പങ്കുവെക്കു..![]()

vidhu
2 months ago
തമിഴ്നാടിന് ആവശ്യമുള്ള വെള്ളം അവര്‍ ഒരു ഡാം കെട്ടി അതില്‍ സംഭരിക്കട്ടെ…അതിനു വേണ്ട വെള്ളം മുല്ലപ്പെരിയാര്‍ മേഖലയില്‍ നിന്നും അവര്‍ എടുത്തോട്ടെ…പക്ഷെ ഡാം തമിഴ്നാട്ടില്‍ പണിയണം…മുല്ലപ്പെരിയാറില്‍ പഴയ ഡാമിന് പകരം കേരളവും ഡാം പണിയട്ടെ പക്ഷെ വെള്ളം 75 അടിയില്‍ കൂടരുത് …
nistul
2 months ago
@vidhu
മുല്ലപ്പെരിയാര്‍ പ്രദേശത്തെ,തമിഴ്നാടിന് വേണ്ട വെള്ളം മുഴുവന്‍ വരുന്നത്..കേരളത്തിലെ പുഴകളില്‍ നിന്നാണ്..
Mithun
2 months ago
IIT Madrasnum IIT Roorkeekum ore time damne kurich padikkan vittirunnenkl….
nammak 2 result kittumayrnnu
One- damnu oru kuzhapavumilla..100 kollam kudi ath ee nilayil nikkum
Two- Dam 4 varshathinullil pottum
ethane iit ennu njnan parayathe thanne oohikkamallo